തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. ദേവസ്വം പ്രസിഡന്റിനെയും ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് അവയുടെ ഒറിജിനലാണോ എന്ന് ഉറപ്പുവരുത്തണമെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു. നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതരമായ കുറ്റകൃത്യം ചെയ്തതായി ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്ക്കാണ് സര്‍ക്കാര്‍ കാലാവധി നീട്ടി നല്കാന് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത്. അതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്, എന്നും വി.ഡി. സതീശന് ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment