Saturday, July 25, 2026
Kerala News

ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍

ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍

പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഷാജിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഷാജിയോടൊപ്പം വി ഫോര്‍ പട്ടാമ്പിയിലെ പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.

ടിപി ഷാജിയുടെ രാജിയോടെ പട്ടാമ്പിയിലെ എല്‍ഡിഎഫ് ഭരണത്തിന് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണയോടെയാണ് മുമ്പ് എല്‍ഡിഎഫ് പട്ടാമ്പി നഗരസഭയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഷാജിയും കൂട്ടരും കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ ആ പിന്തുണ നിലനില്‍ക്കില്ലെന്ന ആശങ്കയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്.

രാജിവെച്ചശേഷം കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ടിപി ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഷാജിയും കൂട്ടരും വി ഫോര്‍ പട്ടാമ്പി കൂട്ടായ്മ രൂപീകരിച്ചത്. സിപിഎം പിന്തുണയോടെ ആറു വാര്‍ഡുകളിലായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment