Saturday, July 25, 2026
Kerala News

വേണുവിന്റെ മരണം: ചികിത്സ വൈകിപ്പിച്ചതായി കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി

 വേണുവിന്റെ മരണം: ചികിത്സ വൈകിപ്പിച്ചതായി കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി


തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. വേണുവിന് ചികിത്സയില്‍ വീഴ്ച പറ്റിയെന്നും ആവശ്യമായ പരിചരണം നിഷേധിച്ചതായും കുടുംബം ആരോപിച്ചു.

ഡോക്ടര്‍മാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നും, രോഗിയുടെ നില ഗുരുതരമായിട്ടും അവഗണനാപരമായ സമീപനമാണ് കാണിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ മരണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഉത്തരവാദികളെന്നും, ഇവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വേണുവിന്റെ മരണകാരണം വ്യക്തമായി കണ്ടെത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment