തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലാവധി ഇനി നീട്ടില്ലെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതായി സൂചന. പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിക്ക് കാലാവധി നീട്ടേണ്ടതില്ലെന്നതാണ് സര്‍ക്കാരിലെ നിലപാട്. അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രഖ്യാപിക്കും.
പി.എസ്. പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധിയായ എ. അജികുമാറിനും സ്ഥാനത്തുനിന്ന് പുറത്താകേണ്ടിവരും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ കടുത്ത നിരീക്ഷണങ്ങളുമാണ് ഇരുവരുടെയും കാലാവധി നീട്ടാനുള്ള നീക്കം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ കാരണമായത്.
മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഭരണതലത്തില്‍ മാറ്റം വരുത്തുന്നത് ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വാദവുമായി പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടാനുള്ള ശ്രമം നടന്നിരുന്നു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവും പുരോഗമിച്ചുവെന്നതാണ് വിവരം.
എന്നാല്‍, സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളും ഹൈക്കോടതി നടത്തിയ ഇടക്കാല നിരീക്ഷണങ്ങളും നിലവിലെ ബോര്‍ഡിനെ വിമര്‍ശനവിധേയമാക്കിയതോടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് കാലാവധി നീട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.
പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ അടുത്ത ദിവസങ്ങളിലായി വേഗത്തിലാകും.
Comments
No comments yet. Be the first to comment!
Leave a Comment