Saturday, July 25, 2026
Kerala News

പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം: 7 വള്ളങ്ങള്‍ തകര്‍ന്നു

പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം: 7 വള്ളങ്ങള്‍ തകര്‍ന്നു

മലപ്പുറം പൊന്നാനിയിലെ തീരപ്രദേശത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത കടലാക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറിലാണ് ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ച് ഏഴ് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടല്‍ അപ്രതീക്ഷിതമായി കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് തകര്‍ന്നതും, പലതും കടലിലേക്ക് ഒഴുകിപ്പോയതും.

തകര്‍ന്ന വള്ളങ്ങളില്‍ ഘടിപ്പിച്ചിരുന്ന യമഹ എന്‍ജിനുകളും മത്സ്യബന്ധന വലകളും പൂര്‍ണ്ണമായി നശിച്ചു. ഒരു വള്ളത്തിന് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മൊത്തത്തില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

തകര്‍ന്ന വള്ളങ്ങള്‍ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാണാതായ വള്ളങ്ങള്‍ക്കായുള്ള തിരച്ചില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ കടലില്‍ തുടരുകയാണ്. പ്രദേശത്ത് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും കടല്‍ ഇപ്പോള്‍ ശാന്തമായിട്ടുണ്ട്. നഷ്ടം സംഭവിച്ച തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികള്‍.



Related News

Comments

No comments yet. Be the first to comment!

Leave a Comment