Saturday, July 25, 2026
India News

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. സംസ്ഥാനത്തെ 121 നിര്‍ണായക മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. 3 കോടി 75 ലക്ഷം വോട്ടര്‍മാരാണ് 1314 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവ് രാഘോപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. എന്‍ഡിഎയില്‍ നിന്നും ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി (താരാപൂര്‍), വിജയ് കുമാര്‍ സിന്‍ഹ (ലഖിസരായ്) എന്നിവരും ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. അതേസമയം, തേജസ്വിയുടെ സഹോദരനായ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തില്‍ പുതിയ രാഷ്ട്രീയ പരീക്ഷണവുമായാണ് പോരാടുന്നത്. ഗായിക മൈഥിലി ഠാക്കൂര്‍ അലിനഗറിലെ താര സ്ഥാനാര്‍ഥിയാണ്.

ആദ്യ ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, രണ്ടാം ഘട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. യുവജനങ്ങളെ ആകര്‍ഷിച്ചുകൊണ്ട് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നീങ്ങുമ്പോള്‍, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യവും ശക്തമായി രംഗത്തുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment