Saturday, July 25, 2026
Kerala News

മദ്യലഹരിയില്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട പത്തൊമ്പതുകാരിയുടെ നില അതീവ ഗുരുതരം

മദ്യലഹരിയില്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട പത്തൊമ്പതുകാരിയുടെ നില അതീവ ഗുരുതരം


തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ ചവിട്ടിത്തള്ളിയ പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ (സോന) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ തുടരുന്നത്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നും, മര്‍ദ്ദം കുറയ്ക്കാനുള്ള ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവിലെ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമേ തുടര്‍ ചികിത്സാ നടപടികള്‍ തീരുമാനിക്കുകയുള്ളൂ.

അതേസമയം, പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ട്രെയിന്‍ ബോഗിയില്‍ പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കൊച്ചുവേളി റെയില്‍വേ യാര്‍ഡില്‍ പരിശോധന നടന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കേരള എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ സുരേഷ് കുമാര്‍, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയെന്നാണ് പൊലീസ് കണ്ടെത്തിയത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment