Saturday, July 25, 2026
Kerala News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ബാലതാര അവാര്‍ഡ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ദേവനന്ദ

 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ബാലതാര അവാര്‍ഡ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ദേവനന്ദ


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ബാലതാരത്തിനും കുട്ടികളുടെ ചിത്രത്തിനും അവാര്‍ഡ് നല്‍കാതിരിച്ചതിനെതിരെ ബാലതാരം ദേവനന്ദ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. കുട്ടികളും സമൂഹത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും അവര്‍ക്കും അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും ദേവനന്ദ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.

ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്; വരുന്ന തലമുറയ്ക്ക് മുന്നിലാണ് ജൂറി കണ്ണടച്ചത്, എന്ന് ദേവനന്ദ കുറിച്ചു.

സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം തുടങ്ങിയ ചിത്രങ്ങളില്‍ നിരവധി കുട്ടികള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അവയെ പരിഗണിക്കാതെയാണ് അവാര്‍ഡ് നിഷേധിച്ചതെന്ന് ദേവനന്ദ ചൂണ്ടിക്കാട്ടി.

ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് അവാര്‍ഡ് പ്രഖ്യാപനത്തിനിടെ കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച് നടത്തിയ പ്രതികരണ വീഡിയോയും ദേവനന്ദ പങ്കുവെച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment