Saturday, July 25, 2026
Kerala News

കണ്ണൂരില്‍ ദാരുണ സംഭവം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു

കണ്ണൂരില്‍ ദാരുണ സംഭവം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു



കണ്ണൂര്‍: കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് ദാരുണമായി മരിച്ചു. ജാബിര്‍-മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

കൈയില്‍ നിന്ന് അബദ്ധത്തില്‍ കുഞ്ഞ് കിണറ്റിലേക്ക് വീണതാണെന്ന് അമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു. അമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞിനെ ഉടന്‍ പരിയാര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുഞ്ഞ് കിണറ്റില്‍ എങ്ങനെ വീണുവെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment