Saturday, July 25, 2026
Kerala News

ശബരീനാഥനല്ല, വി.ഡി. സതീശന്‍ വന്നാലും തിരുവനന്തപുരത്ത് വിജയം യുഡിഎഫിന് അസാധ്യം: മന്ത്രി വി. ശിവന്‍കുട്ടി

 ശബരീനാഥനല്ല, വി.ഡി. സതീശന്‍ വന്നാലും തിരുവനന്തപുരത്ത് വിജയം യുഡിഎഫിന് അസാധ്യം: മന്ത്രി വി. ശിവന്‍കുട്ടി


തിരുവനന്തപുരം: ശബരീനാഥനല്ല, വി.ഡി. സതീശന്‍ തന്നെ വന്നാലും തിരുവനന്തപുരത്ത് നഗരഭരണം പിടിക്കാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കഴിഞ്ഞ തവണത്തേക്കാള്‍ ദയനീയമായ പരാജയമാണ് യുഡിഎഫിന് ഈ തവണ നേരിടേണ്ടി വരികയെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശന്‍ തന്നെ മത്സരിച്ചാലും എല്‍.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ശബരീനാഥന്റെ എന്‍ട്രിയാണ് ഈ തവണ യുഡിഎഫില്‍ ഹൈലൈറ്റ്. കവടിയാര്‍ വാര്‍ഡിലാണ് ശബരി മത്സരിക്കുന്നത്. മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശബരിയെ മുന്‍നിരയില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ആരുടെയും ഭാഗത്ത് നിന്നും വരാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്നും, അത്തരം പ്രസ്താവന ഏത് സാഹചര്യത്തിലാണ് നടന്നതെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment