പട്ന: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനേയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബത്തിന്റെയും ഉറക്കം കെടുത്തിയെന്നും മോദി ആരോപിച്ചു.
ദേശത്തിന്റെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. പക്ഷേ ചിലര്‍ക്ക് സ്വന്തം കുടുംബത്തിന്റെ സുരക്ഷ മാത്രമാണ് പ്രധാനം - മോദി പ്രസംഗത്തില്‍ പറഞ്ഞു.
ഇതിനിടെ, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി. വാചകക്കസര്‍ത്ത് മാത്രമേ ബിജെപിക്ക് സാധിക്കൂ; ജനങ്ങള്‍ക്കായി യാതൊന്നും ചെയ്യാന്‍ കഴിയില്ല, - ബിഹാറില്‍ നടന്ന മറ്റൊരു റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍, രാജ്യസുരക്ഷാ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കി മുന്നോട്ടുപോകുന്ന മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് കാണുന്നത്. ട്രംപിനെയും ബിസിനസ്സുകാരെയും ആണ് മോദിക്ക് പേടി, എന്ന് രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment