തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എസ്എസ്‌കെ ഫണ്ട് ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഡല്‍ഹിയിലേക്ക് പോകുന്നു. ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമത്തിലാണ് മന്ത്രി.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം കേന്ദ്രത്തോട് കത്ത് വഴി അറിയിക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ആയിരിക്കുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചു. കത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ഫയല്‍ പരിശോധിച്ചിട്ടില്ലെന്നതാണ് വിവരം.
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്‍മാറരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കരാറില്‍ ഉറച്ച് നില്‍ക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാനും വ്യക്തമാക്കിയിരുന്നു.
പദ്ധതിയില്‍ ചേര്‍ന്നാല്‍ ഉടന്‍ എസ്എസ്‌കെ ഫണ്ടായി 320 കോടി രൂപ ലഭിക്കുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. ബുധനാഴ്ച പണം അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഫണ്ട് അനുവദിക്കുന്നത് കേന്ദ്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment