തൃശ്ശൂര്‍: കേരളപ്പിറവി ദിനമായി നവംബര്‍ 1 മുതല്‍ എല്ലാ കോര്‍പ്പറേഷനുകളിലും സംഘടിപ്പിക്കുന്ന ബിജെപിയുടെ വികസിത കോര്‍പ്പറേഷന്‍ സംഗമം തൃശ്ശൂരില്‍ സംഘടിപ്പിച്ചു. മുന്‍ ഡിജിപി ജേക്കബ് തോമസാണ് സംഗമം ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം അഞ്ച് മണിക്ക് എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടന്നത്.
കേരളപിറവി ദിനം വികസിത കേരളം പ്രതിജ്ഞാ ദിനമായി ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. എല്ലാ കോര്‍പ്പറേഷനുകലിലും മാറത്തത് ഇനി മാറും എന്ന ടാഗ് ലൈനോട് കൂടിയാണ് ബിജെപി വികസിത കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന്റെ വികസനവുമായി ബന്ധപ്പെട്ട എല്ലാ അഭിപ്രായങ്ങളും രാജീ ചന്ദ്രശേഖറിനോട് വാട്‌സ് ആപ്പിലൂടെ പങ്കുവെയ്ക്കാം. അയക്കേണ്ട നമ്പര്‍ 9072571471.
Comments
No comments yet. Be the first to comment!
Leave a Comment