കോഴിക്കോട്:പേരാമ്പ്രയില്‍ നടന്ന മര്‍ദ്ദന സംഭവത്തില്‍ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍ ആരോപിച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. തുടര്‍നടപടികള്‍ പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനിക്കുക, എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് എന്നായിരുന്നു ഷാഫിയുടെ ആരോപണം.
അതേസമയം, എംപിയുടെ ആരോപണത്തെ തുടര്‍ന്ന് നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഷാഫി പറമ്പില്‍ എംപി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment