Saturday, July 25, 2026
Kerala News

ക്ഷേമപെന്‍ഷന്‍ നവംബര്‍ മുതല്‍ വിതരണം ആരംഭിക്കും; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാകുന്നവയെന്ന് കെ. എന്‍. ബാലഗോപാല്‍

ക്ഷേമപെന്‍ഷന്‍ നവംബര്‍ മുതല്‍ വിതരണം ആരംഭിക്കും; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാകുന്നവയെന്ന് കെ. എന്‍. ബാലഗോപാല്‍


ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ ക്ഷേമപെന്‍ഷന്‍ വിതരണം നവംബര്‍ മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ കുടിശ്ശികയുള്‍പ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാകുന്ന കാര്യങ്ങളാണെന്നും, ലോട്ടറി അടിച്ചിട്ടല്ല ഈ തീരുമാനങ്ങള്‍ എടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നും, ക്ഷേമപദ്ധതികള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഉറപ്പായും നടപ്പാക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കെ. എന്‍. ബാലഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളെ ആശാ വര്‍ക്കര്‍മാര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് കേരളമാണ്. സമരം ചെയ്യുന്നവരോട് എനിക്ക് ദേഷ്യമില്ല. പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാത്തതിലാണ്, എന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പ് തന്നെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായും ബാലഗോപാല്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment