തിരുവനന്തപുരം:പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഫണ്ടിന്റെ കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എകെ ഫണ്ടുമായി ബന്ധപ്പെട്ട് വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി വിഷയങ്ങള്‍ പരിശോധിക്കുന്നത് ഉപസമിതി ആയിരിക്കുമെന്നും അറിയിച്ചു. നിലവില്‍ ഉപസമിതി നടപടികള്‍ ആരംഭിച്ചിട്ടില്ല. നേതാക്കളുടെ പരാമര്‍ശത്തില്‍ പറഞ്ഞതുപോലെ, എല്ലാം അവസാനിച്ചുവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാന്‍ ശ്രമിക്കേണ്ട. ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും; അതൊക്കെ എല്ലായിടത്തും ഉണ്ടാകാറുണ്ട്, എന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
ഇതിനിടെ, പി.എം. ശ്രീ പദ്ധതിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് ഖേദപ്രകടനവുമായി എഐവൈഎഫ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് വേദന ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്‍ പറഞ്ഞത്. മന്ത്രിയുടെ ജാഗ്രതക്കുറവാണ് സംഭവത്തിന് കാരണം എന്നും എഐഎസ്എഫും എഐവൈഎഫും സ്വീകരിച്ച നിലപാടുകള്‍ ആശയപരമായതുമാത്രമാണെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment