Saturday, July 25, 2026
Kerala News

ബീഹാറില്‍ തീപാറുന്ന പ്രചാരണം; എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി

 ബീഹാറില്‍ തീപാറുന്ന പ്രചാരണം; എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി


പട്ന : ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ പ്രചാരണം ചൂടുപിടിക്കുന്നു. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു പ്രകടിപ്പിച്ചു. കോണ്‍ഗ്രസും ആര്‍ജെഡിയും ബീഹാറിലെ ജനങ്ങളെ വഞ്ചിച്ചതായും വോട്ടിനായി അവര്‍ ഛഠ് ദേവിയെ പോലും അപമാനിച്ചതായും മോദി ആരോപിച്ചു.

ബീഹാറിലെ ജനങ്ങള്‍ വികസനത്തെയാണ് തിരഞ്ഞെടുക്കുക എന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസും ആര്‍ജെഡിയും വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ഒന്നും നടപ്പാക്കിയില്ല. ബീഹാറിനെ പിന്നോട്ടാണ് അവര്‍ കൊണ്ട് പോയത്, എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മഹാസഖ്യത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി ബീഹാറില്‍ തുടര്‍ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നളന്ദയിലും രാഘോപൂരിലുമായി അദ്ദേഹം റാലികളും പൊതുസമ്മേളനങ്ങളും നടത്തി. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി, ബീഹാറിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ബിജെപി കള്ളപ്രചാരണം നടത്തുന്നത്, എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



Related News

Comments

No comments yet. Be the first to comment!

Leave a Comment