Tuesday, August 4, 2026
Kerala News

ബലാത്സംഗക്കേസില്‍ നടന്‍ മുകേഷ് അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ വിട്ടയച്ചു

ബലാത്സംഗക്കേസില്‍ നടന്‍ മുകേഷ് അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ വിട്ടയച്ചു


കൊച്ചി: ബലാത്സംഗക്കേസില്‍ സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ വിട്ടയച്ചു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് രാവിലെയാണ് മുകേഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലായിരുന്നു മൂന്നരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. അഭിഭാഷകനൊപ്പമാണ് മുകേഷ് എത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി നിര്‍ദേശ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. മുകേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിദേയമാക്കിയ ശേഷം വിട്ടയച്ചു. ലൈംഗിക ശേഷി പരിശോധന ഉള്‍പ്പെടെ നടത്തി.

നേരത്തെ കോടതിയില്‍ കൊടുത്ത തെളിവുകള്‍ അന്വേഷണ സംഘത്തിനു മുന്നിലും നിരത്തി എന്നും അന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും മുകേഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സിനിമയില്‍ അവസരം നല്‍കാമെന്നും താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്നും പറഞ്ഞു മരടിലെ വില്ലയിലേക്ക് വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചെന്നുള്ള നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment