Sunday, July 26, 2026
Kerala News

എന്‍എം വിജയന്റെ ബാങ്ക് ബാധ്യത തീര്‍ത്ത് കോണ്‍ഗ്രസ്

 എന്‍എം വിജയന്റെ ബാങ്ക് ബാധ്യത തീര്‍ത്ത് കോണ്‍ഗ്രസ്



വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്ക് കുടിശ്ശിക കോണ്‍ഗ്രസ് തീര്‍ത്തു. ഏകദേശം 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചതോടെ കുടുംബത്തിന് വലിയ ആശ്വാസം ലഭിച്ചു.

സെപ്റ്റംബര്‍ 30ന് മുമ്പായി ബാധ്യത അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് വിജയന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിജയന്റെ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ തിരികെ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി.

നിയമപരമായ ഉത്തരവാദിത്വമില്ലെങ്കിലും ധാര്‍മിക ബാധ്യതയുടെ പേരില്‍ കോണ്‍ഗ്രസ് കടം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത കുടുംബത്തിന്റെ ചുമലിലേല്‍പ്പിക്കുകയാണെന്നാരോപിച്ച് വിജയന്റെ മരുമകള്‍ പത്മജ തുറന്നുപറഞ്ഞിരുന്നു.

2007-ല്‍ എടുത്ത ലോണ്‍ വ്യക്തിപരമായ ബിസിനസ് ആവശ്യങ്ങള്‍ക്കല്ല, പാര്‍ട്ടിക്കായി വിനിയോഗിച്ചതാണെന്നതാണ് കുടുംബത്തിന്റെ നിലപാട്. ഈ ആരോപണ പശ്ചാത്തലത്തില്‍ തന്നെ പത്മജ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment