Sunday, July 26, 2026
Kerala News

ഓപ്പറേഷന്‍ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റ്‌റെ വാഹനം കസ്റ്റംസ് സംഘം പിടിച്ചെടുത്തു

ഓപ്പറേഷന്‍ നംഖോര്‍;  ദുല്‍ഖര്‍ സല്‍മാന്റ്‌റെ വാഹനം കസ്റ്റംസ് സംഘം പിടിച്ചെടുത്തു






രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നംഖോര്‍ നടപടിയുടെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റ്‌റെ വാഹനം കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്തത് ഡിഫന്‍ഡര്‍ മോഡല്‍ വാഹനമാണ്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്, അതില്‍ ഒന്നാണ് ദുല്‍ഖറിന്റേതെന്ന് കസ്റ്റംസ് അറിയിച്ചു.

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടന്നത്. മുമ്പ് റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയതും ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാല് മടങ്ങ് വിലയ്ക്ക് വിറ്റതും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) കസ്റ്റംസും കേസില്‍ അന്വേഷണം നടത്തുകയാണ്.

പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലും റെയ്ഡ് നടന്നു. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ സംഘം വാഹനങ്ങളൊന്നും കണ്ടെത്താതെ മടങ്ങി. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും, ചില വാഹന ഷോറൂമുകളിലും റെയ്ഡ് തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment