തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളിലായി കസ്റ്റംസ് വന്‍ പരിശോധന. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളിലും റെയ്ഡ് നടന്നു.
ഭൂട്ടാന്‍ വഴി വാഹനങ്ങള്‍ കടത്തിവാരി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ സംഘത്തിന് വാഹനങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. വ്യവസായികളുള്‍പ്പെടെ പലരുടെ വീടുകളിലും പരിശോധന തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment