ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെബാസ്റ്റ്യനെ ഇന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്റില്‍ കഴിയുകയാണ് സെബാസ്റ്റ്യന്‍.
2006ലാണ് ബിന്ദു പത്മനാഭന്‍ കൊല്ലപ്പെടുന്നത്. കൊലപാതക ലക്ഷ്യം ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കലായിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി ബിന്ദുവിനെ വീട്ടിലെ ശുചിമുറിയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഫ്രാങ്ക്ളിനുമായി ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അയല്‍വാസിയായ ശശികലയുടെ നിര്‍ണായകമായ ശബ്ദസന്ദേശമാണ് കേസില്‍ വഴിത്തിരിവായത്. അയല്‍വാസി ശശികലയെ വിളിച്ച് സെബാസറ്റിയന്റെ കൂട്ടാളി സോഡാ പൊന്നപ്പന്‍ സംഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
കൃത്യമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എവിടെ വെച്ചാണ് കൃത്യം നടത്തിയത്, മൃതദേഹം എവിടെയാണ് മറവ് ചെയ്തിരിക്കുന്നത് എന്നതടക്കമുള്ള കൃത്യമായ വിവര ശേഖരണത്തിനായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് തന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment