കോഴിക്കോട്: പാവങ്ങാട് പുത്തൂര്‍ ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് 19 കാരിയായ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.
അഴിയൂര്‍ സ്വദേശിനിയായ റീഹയ്ക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ട്രെയിനിന്റെ വാതിലിന് സമീപം നില്‍ക്കുന്നതിനിടയില്‍ തലകറങ്ങി താഴേക്ക് പതിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടം സംഭവിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ അപായച്ചെങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
പരുക്കേറ്റ റീഹയെ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവളുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment