രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ആഗോള അയ്യപ്പ സംഗമം നാളെ. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ സെഷനുകള്‍ പൂര്‍ത്തീകരിച്ച്, സമാപന സമ്മേളനത്തില്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകള്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംഗമത്തില്‍ മൂന്ന് സെക്ഷനുകളായാണ് ചര്‍ച്ച. ശബരിമല മാസ്റ്റര്‍ പ്ലാന്‍, സ്പിരിച്ച്വല്‍ ടൂറിസം, ഗ്രൗണ്ട് മാനേജ്‌മെന്റ് എന്നിങ്ങനെയാണ് സെഷനുകള്‍. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ കെ ജയകുമാര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
Comments
No comments yet. Be the first to comment!
Leave a Comment