Sunday, July 26, 2026
Kerala News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

 തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ സംരക്ഷിക്കുകയാണെന്നും, സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നുമാണ് രാഹുല്‍ ആരോപിച്ചത്. കര്‍ണാടകയിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ വേദിയില്‍ എത്തിച്ചുകൊണ്ട് രാഹുല്‍ ആരോപണങ്ങള്‍ ശക്തമാക്കി. കര്‍ണാടകയിലെ അലന്ത് മണ്ഡലത്തില്‍ മാത്രം 6018 പേരുടെ വോട്ടുകള്‍ ഇല്ലാതാക്കിയതായും, സ്വന്തം അമ്മാവന്റെ വോട്ട് പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിവായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്ന വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും, ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ മനപ്പൂര്‍വ്വം പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ദളിതര്‍, ഗോത്രവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, ഒബിസി വിഭാഗക്കാര്‍ തുടങ്ങിയവരാണ് ഏറ്റവും അധികം ഇതി ഇരയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment