തൃശൂര്‍ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുക്കാന്‍ ആവശ്യമായ തെളിവുകളോ രേഖകളോ ലഭ്യമല്ലെന്നതാണ് പൊലീസിന്റെ നിലപാട്.
കോണ്‍ഗ്രസ് നേതാവ് ടി. എന്‍. പ്രതാപന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന വിവരം പൊലീസ് ടി. എന്‍. പ്രതാപനെ അറിയിച്ചു.
സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടോ എന്ന കാര്യത്തിലാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ സത്യവാങ്മൂലത്തില്‍ പിഴവുകളുണ്ടെന്നായിരുന്നു ടി. എന്‍. പ്രതാപന്റെ ആരോപണം.
എന്നാല്‍, വോട്ട് ചേര്‍ത്ത നടപടി ചട്ടവിരുദ്ധമായല്ലെന്ന നിലപാടിലാണ് പൊലീസ് അവസാനമായി എത്തിച്ചേര്‍ന്നത്.
Comments
No comments yet. Be the first to comment!
Leave a Comment