തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ നിയമസഭയില്‍ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കി. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം അംഗീകരിച്ച സ്പീക്കര്‍, ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണിക്കൂര്‍ സമയം ചര്‍ച്ചയ്ക്ക് മാറ്റി വച്ചതായി അറിയിച്ചു.
ദൃശ്യ മാധ്യമങ്ങളില്‍ വിഷയത്തിന് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നും, അതിനാല്‍ സഭയും വിഷയത്തെ അവഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
ഇന്നലെ സഭയില്‍ എത്തിയിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായില്ല. പൊലീസിന്റെ മര്‍ദന വിഷയത്തില്‍ അടിയന്തര പ്രമേയം വഴി സര്‍ക്കാര്‍ വിരുദ്ധ പ്രചരണം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന പൊലീസ് മര്‍ദനങ്ങള്‍ അടക്കം ഉന്നയിച്ച് തിരിച്ചടിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.
Comments
No comments yet. Be the first to comment!
Leave a Comment