കോഴിക്കോട് വിജില്‍ നരഹത്യാക്കേസിലെ പ്രതികള്‍ക്കായി എലത്തൂര്‍ പൊലീസ് ഇന്ന് കൊയിലാണ്ടി കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൂടാതെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിള്‍ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം. ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജില്‍ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തെലങ്കാനയിലെ ഖമ്മത്ത് നിന്ന് പിടിയിലായ രഞ്ജിത്തിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സരോവരത്തെ ചതുപ്പില്‍ നിന്ന് ലഭിച്ച, വിജിലിന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി കണ്ണൂരിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
2019 മാര്‍ച്ച് 24നാണ് കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിനെ കാണാതായത്. അമിത അളവില്‍ മയക്കുമരുന്ന് കുത്തിവച്ചതോടെ മരിച്ച വിജിലിനെ ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തി എന്നായിരുന്നു സുഹൃത്തുക്കളായ പ്രതികളുടെ മൊഴി.
Comments
No comments yet. Be the first to comment!
Leave a Comment