Sunday, July 26, 2026
Kerala News

മില്‍മ പാല്‍വില വര്‍ധന: അന്തിമ തീരുമാനം ഇന്ന്

മില്‍മ പാല്‍വില വര്‍ധന: അന്തിമ തീരുമാനം ഇന്ന്



തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് പുറത്തുവരാന്‍ സാധ്യത. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം പ്രതീക്ഷിക്കുന്നത്. പാല്‍വില വര്‍ധന ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ പരിഗണിക്കും. ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിക്കണമെന്നതാണ് ആവശ്യം. മൂന്നു മേഖലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

മധ്യമേഖലയൊഴികെയുള്ള മറ്റ് രണ്ട് മേഖലകളിലും വില വര്‍ധനയെക്കുറിച്ച് ഏകോപിതമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സൂചന. വില കൂട്ടിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് അവസാനമായി പാല്‍വില കൂട്ടിയത് 2022 ഡിസംബറിലായിരുന്നു. കഴിഞ്ഞ ചില മാസങ്ങളായി വിലവര്‍ധന ആവശ്യങ്ങള്‍ ശക്തമായിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ പാല്‍വില 60 രൂപയാക്കണമെന്ന ശുപാര്‍ശയും മുന്നോട്ട് വെച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment