തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുകളും താക്കീതുകളും അവഗണിച്ചായിരുന്നു രാഹുലിന്റെ പ്രവേശനം.
നിയമസഭാ സമ്മേളനത്തിന് എത്തരുതെന്ന നിര്‍ദേശത്തെ മറികടന്നാണ് രാഹുല്‍ എത്തിയത്. അദ്ദേഹത്തോടൊപ്പം യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീരും ഉണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ നേരത്തെ രാഹുല്‍ അറിയിച്ചതായും വിവരം.
രാഹുല്‍ നിയമസഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കില്‍ ഇരുത്തുമെന്ന നിലപാട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്‍കൂട്ടി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തതിന്റേയും പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന പ്രതിപക്ഷനേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായതെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment