Sunday, July 26, 2026
International News

യുദ്ധങ്ങള്‍ പ്രശ്‌നം പരിഹരിക്കില്ല; സമാധാന ചര്‍ച്ചകള്‍ വേണം: ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ ചൈന

യുദ്ധങ്ങള്‍ പ്രശ്‌നം പരിഹരിക്കില്ല; സമാധാന ചര്‍ച്ചകള്‍ വേണം:  ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ ചൈന

ലൂബിയാന : യുദ്ധങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും സമാധാന ചര്‍ച്ചകളാണ് ആവശ്യമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. റഷ്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് 50 മുതല്‍100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കാനോ ആസൂത്രണം ചെയ്യാനോ താല്‍പര്യപെടുന്നില്ല. സമാധാന ചര്‍ച്ചകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച വഴി പരിഹരിക്കപ്പെടണം. ചൈനയും യൂറോപ്പും എതിരാളികളല്ല, സുഹൃത്തുക്കളായിരിക്കണം. പരസ്പരം എതിര്‍ത്ത് നില്‍ക്കുന്നതിനു പകരം സഹകരിക്കണം - വാങ് യി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment