Sunday, July 26, 2026
Kerala News

മൂവാറ്റുപുഴയില്‍ എംസി റോഡില്‍ ഉദ്ഘാടനം വിവാദം: ട്രാഫിക് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

മൂവാറ്റുപുഴയില്‍ എംസി റോഡില്‍ ഉദ്ഘാടനം വിവാദം: ട്രാഫിക് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

മൂവാറ്റുപുഴ എംഎല്‍എയുടെ ആവശ്യപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ - കെ പി സിദ്ദിഖിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനാണ് നടപടി. 

പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്ന് സിപിഐഎം വിമര്‍ശനം ഉന്നയിച്ചിരുന്നു. നിര്‍മാണംണം പൂര്‍ത്തിയാകാത്ത റോഡാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment