Sunday, July 26, 2026
Kerala News

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി തീര്‍ത്ഥാടകേന്ദ്രമാക്കാന്‍ കുടുംബം

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി തീര്‍ത്ഥാടകേന്ദ്രമാക്കാന്‍ കുടുംബം



തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. നിലവില്‍ അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണത്തിന്റെ നിഗമനം. അന്തിമമായി ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതോടെ കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കാനാണ് തീരുമാനം.

ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപന്‍ സ്വാമിയുടെ മരണം നാട്ടുകാര്‍ അറിഞ്ഞത് ചുമരില്‍ പതിച്ച സമാധി പോസ്റ്ററിലൂടെയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ സംശയം ഉയര്‍ന്നതോടെ സമാധി വിഷയത്തില്‍ വിവാദം ചൂടുപിടിച്ചു. ഹൈക്കോടതി വരെ ഇടപെട്ട കേസില്‍ മൃതദേഹം പുറത്തെടുത്തു റീ-പോസ്റ്റ്മോര്‍ട്ടവും നടത്തി.

ഇപ്പോള്‍ ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമായി മാറിയിരിക്കുകയാണ്. നിത്യപൂജ നടക്കുന്നു. ഭാവിയില്‍ വലിയ ക്ഷേത്രം നിര്‍മ്മിച്ച് സ്ഥലത്തെ തീര്‍ത്ഥാടനകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പൊലീസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ല. അന്തിമ പരിശോധനാഫലങ്ങള്‍ ലഭിച്ച ശേഷം കേസ് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment