തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വലിയ വിവാദം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാഹുല്‍ സഭയില്‍ വരേണ്ടതില്ലെന്ന നിലപാടിലാണ്. എന്നാല്‍ എ ഗ്രൂപ്പിനും പാര്‍ട്ടിയുടെ ഒരു വിഭാഗത്തിനും രാഹുല്‍ സഭയില്‍ ഹാജരാകുന്നതിന് പിന്തുണയുണ്ട്.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് വിഷയം കൂടുതല്‍ വിവാദമായിരിക്കുകയാണ്. രാഹുല്‍ അവധിയെടുക്കണമെന്ന് സതീശനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും ഉറച്ച് പറയുന്നു. കൂടാതെസഭയില്‍ ഹാജരാകുന്നത് മുന്നണിക്ക് തിരിച്ചടിയാകും എന്നും ഇവര്‍ പറയുന്നു.
അതേസമയം, ഭരണപക്ഷത്തില്‍ സമാന ആരോപണങ്ങള്‍ നേരിടുന്നവര്‍ സഭയില്‍ ഇരിക്കുമ്പോള്‍, രാഹുലിനെ വിലക്കുന്നത് തെറ്റാണെന്ന് മറുവിഭാഗം വാദിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
Comments
No comments yet. Be the first to comment!
Leave a Comment