Tuesday, August 4, 2026
Politics Views

ഫേസ്ബുക്കില്‍ ഒരു മില്യന്‍ ഫോളോവേഴ്‌സുമായി ബി.ജെ.പി: എതിരാളികള്‍ ബഹുദൂരം പിന്നില്‍

ഫേസ്ബുക്കില്‍ ഒരു മില്യന്‍ ഫോളോവേഴ്‌സുമായി ബി.ജെ.പി: എതിരാളികള്‍ ബഹുദൂരം പിന്നില്‍


തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ പോരാട്ടത്തില്‍ എതിരാളികളെ പിന്നിലാക്കി കേരളത്തില്‍ ബഹുദൂരം മുന്നില്‍ കുതിച്ച് ബി.ജെപി. സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ 10 ലക്ഷം (ഒരു മില്യന്‍) ഫോളോവേഴ്‌സിനെയാണ് കേരള ബി.ജെ.പി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഫെയ്‌സ്ബുക്കില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബി.ജെ.പി. ഭരണകക്ഷി പാര്‍ട്ടിയായ സി.പി.എം 7.71 ലക്ഷവും കോണ്‍ഗ്രസിന് 3.52 ലക്ഷവുമാത്രമാണ് ഫേസ്ബുക്കിലെ ഫോളോവേഴ്സ്.

കേരളത്തിലെ പാര്‍ട്ടിയുടെ സമൂഹമാധ്യമ ഇടപെടലിനെ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഉള്‍പ്പെടെ  അഭിനന്ദിച്ചിരുന്നു. ആശയപ്രചാരണത്തിനായി സമൂഹമാധ്യമങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് പാര്‍ട്ടിയുടെ ഐടി, സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ എസ്. ജയശങ്കര്‍ പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment