തൃശ്ശൂര്‍: കുന്നംകുളത്ത് പോലീസ് കസ്റ്റഡിയില്‍ നടന്ന മര്‍ദനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമം വളരെ മോശപ്പെട്ട പ്രവൃത്തിയാണെന്നും, നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെന്നും, തന്റെ അധികാര പരിധിയില്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, രണ്ടര വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് നടപടിയെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദിച്ച നാല് പോലീസുകാരെയാണ് ഐ.ജി. സസ്‌പെന്‍ഡ് ചെയ്തത്. എസ്.ഐ നൂഹ്‌മാന്‍, സീനിയര്‍ സി.പി.ഒ. ശശിധരന്‍, സി.പി.ഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്, വിയ്യൂര്‍, മണ്ണുത്തി സ്റ്റേഷനുകളില്‍ ജോലി ചെയ്യുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment