തൃശ്ശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. പാലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാര്‍ച്ച് ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശൂരില്‍ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാല്‍ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും.
നാലു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. പൊലീസുകാര്‍ക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവന്‍ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് മര്‍ദനമേറ്റ സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്.
എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment