Monday, July 27, 2026
Kerala News

കെ എസ് അനില്‍കുമാര്‍ അവധിയിലേക്ക്; അപേക്ഷ അംഗീകരിക്കാതെ വൈസ് ചാന്‍സിലര്‍

കെ എസ് അനില്‍കുമാര്‍ അവധിയിലേക്ക്; അപേക്ഷ അംഗീകരിക്കാതെ വൈസ് ചാന്‍സിലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പുതിയ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാര്‍ ഡോക്ടര്‍ കെ.എസ്. അനില്‍കുമാര്‍ അവധിക്ക് അപേക്ഷിച്ചു. ഈ മാസം 20 വരെയാണ് അനില്‍കുമാര്‍ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, വൈസ് ചാന്‍സിലര്‍ ഈ അവധി അപേക്ഷ അംഗീകരിച്ചില്ല. സസ്പെന്‍ഷനിലായ ഒരാള്‍ക്ക് അവധി എന്തിനാണെന്ന് ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.

ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷമാണ് കാര്യവട്ടം കാമ്പസിലെ ജോയിന്റ് രജിസ്ട്രാര്‍ ആര്‍. രശ്മിക്ക് രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ചുമതല നല്‍കിയത്. ഹൈക്കോടതി കെ.എസ്. അനില്‍കുമാറുമായി ബന്ധപ്പെട്ട കേസില്‍ തീരുമാനമെടുക്കുന്നത് വരെ രശ്മിക്കാണ് ഈ ചുമതല. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ യോഗത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ കെ.എസ്. അനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നത് എന്നാണ് ഡോ. അനില്‍കുമാറിന്റെ വിശദീകരണം. പുതിയ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് രശ്മി അനില്‍കുമാറിന്റെ മുറിയില്‍ വെച്ചാണ് ചുമതല ഏറ്റെടുത്തത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം ഇന്നലെ ചേര്‍ന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment