രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. പരാതിക്കാരില്‍ നിന്നും വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നാരോപണത്തില്‍ നേരിട്ടുള്ള പരാതി ലഭിക്കാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട കേസെടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിന് പിന്നാലെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
യുവതികളുമായി അടുപ്പമുള്ളതായി ആരോപണമുള്ള മൂന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
രാഹുലിനെതിരെ ഇതുവരെ ലഭിച്ചത് 13ഓളം പരാതികളാണ്. അതില്‍ 10 പരാതികളും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴികളും തെളിവുകളും പൂര്‍ണ്ണമായി ശേഖരിച്ചതിന് ശേഷമേ രാഹുലിനെ ചോദ്യം ചെയ്യുകയു
Comments
No comments yet. Be the first to comment!
Leave a Comment