Monday, July 27, 2026
Kerala News

കണ്ണൂരില്‍ വീടിനുള്ളില്‍ സ്ഫോടനം; ഒരാള്‍ മരിച്ചെന്ന് സൂചന

കണ്ണൂരില്‍ വീടിനുള്ളില്‍ സ്ഫോടനം; ഒരാള്‍ മരിച്ചെന്ന് സൂചന



കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടില്‍  ശക്തമായ സ്‌ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചെന്നാണു ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന്റെ ഉള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ് കണ്ടെത്തിയത്.

ഗോവിന്ദന്‍ എന്നയാളുടേതായ വീട്ടിലാണ് സംഭവം നടന്നത്. വാടകയ്ക്ക് നല്‍കിയ വീട്ടിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെയായിരിക്കാം സ്ഫോടനമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment