Monday, July 27, 2026
Kerala News

മഴ മുന്നറിയിപ്പ്:സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 മഴ മുന്നറിയിപ്പ്:സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കായി യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിനും ഛത്തീസ്ഗഡിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയെ സ്വാധീനിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് 31 വരെ മീന്‍പിടുത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നുവരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികാരികള്‍ നിര്‍ദ്ദേശം നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment