Monday, July 27, 2026
Kerala News

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം: ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം: ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍



ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണ് കാരണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍. 2015ലും 2020ലും പൊട്ടാതെ പോയ പടക്കമാണിത് എന്ന്  അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും, 2024 ജൂലൈ 24-ന് തന്നെ തെളിവില്ലാത്തതിനാല്‍ കേസ് തള്ളിയിരുന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഈ നനഞ്ഞ പടക്കവുമായാണോ കോണ്‍ഗ്രസ് വരുന്നത്? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2015-ല്‍ താന്‍ മത്സരിക്കുമ്പോഴും 2020-ല്‍ ഭാര്യ മത്സരിക്കുമ്പോഴും ഇതേ പരാതിയാണ് ഉയര്‍ന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 2010-ല്‍ പാലക്കാട് നിന്ന് പോയ യുവതിയുമായി തുടര്‍ന്ന് യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ വ്യാജപരാതിയും വാര്‍ത്തയും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment