Monday, July 27, 2026
Kerala News

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രം; ശനിയാഴ്ച അവധിയാക്കാന്‍ നീക്കം?

 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രം; ശനിയാഴ്ച അവധിയാക്കാന്‍ നീക്കം?


തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് വീണ്ടും തുടക്കം. ശനിയാഴ്ചയും അവധി ദിനമായി പ്രഖ്യാപിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് സര്‍ക്കാര്‍.

ഇതുസംബന്ധിച്ച് വിവിധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇ-മെയില്‍ മുഖേന അറിയിക്കാനുള്ള വിലാസവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പൊതുവേ എല്ലാവര്‍ക്കും യോജിപ്പായതിനാല്‍ തീരുമാനം നടപ്പിലാകുമെന്നാണ് സൂചന. നടപ്പായാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം (തിങ്കള്‍ മുതല്‍ വെള്ളി വരെ) മാത്രം പ്രവൃത്തി ദിനമാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment