Monday, July 27, 2026
Kerala News

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി വ്യക്തമാക്കി.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. 

താമരശേരി ചുരം റോഡിലേക്ക് വീണ മണ്ണും കല്ലും പൂര്‍ണമായി നീക്കി ഇന്ന് ഗതാഗതം പുനരാരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ലക്കിടിയിലും അടിവാരത്തും വാഹനങ്ങള്‍ തടയും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.










Related News

Comments

No comments yet. Be the first to comment!

Leave a Comment