Tuesday, August 4, 2026
Cricket Sports

വിമര്‍ശകരുടെ വാ അടപ്പിച്ച് സഞ്ജുവിന്റെ കിടിലന്‍ സെഞ്ചുറി; 101 പന്തില്‍ 106 റണ്‍സ്; കൈയ്യടിച്ച് ആരാധകര്‍

വിമര്‍ശകരുടെ വാ അടപ്പിച്ച് സഞ്ജുവിന്റെ കിടിലന്‍ സെഞ്ചുറി; 101 പന്തില്‍ 106 റണ്‍സ്; കൈയ്യടിച്ച് ആരാധകര്‍


ന്യൂഡല്‍ഹി: ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യക്കായി സഞ്ജു 101 പന്തില്‍ 106 റണ്‍സെടുത്തു. ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ ഇന്നിങ്സില്‍ 349 റണ്‍സ് നേടി. 12 ഫോറും മൂന്ന് സിക്സറും സഹിതം 106 റണ്‍സെടുത്ത സഞ്ജുവിനെ നവ്ദീപ് സൈനി പുറത്താക്കി.

ദുലീപ് ട്രോഫിയിലെ നാല് ടീമിലും ആദ്യം ഇടംപിടിക്കാതിരുന്ന സഞ്ജു, ഇഷാന്‍ കിഷന്‍ പരുക്കേറ്റ് പിന്‍മാറിയതോടെയാണ് ഇന്ത്യ ഡി സ്‌ക്വാര്‍ഡിലേക്കെത്തിയത്. ഫോമിലല്ലെന്ന വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് താരത്തിന്റെ ഈ ഇന്നിങ്സ്.

ദുലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തില്‍ 306-5 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഡിയുടെ പോരാട്ടം 349ല്‍ അവസാനിച്ചു. 13 റണ്‍സെടുത്ത അഭിമന്യു ഈശ്വരനും 16 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായിയുമാണ് പുറത്തായത്.

മറ്റൊരു മത്സരത്തില്‍ ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 297 പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ സി 99-4 എന്ന നിലയിലാണ്. ബാബ ഇന്ദ്രജിത്തും(20) അഭിഷേക് പൊറേലു(39)മാണ് ക്രീസില്‍. ക്യാപ്റ്റന്‍ ഋതുരാജ് ഗെയിക്വാദ് 17 റണ്‍സെടുത്ത് പുറത്തായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment