Monday, July 27, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നു; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നു; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്


യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. ആരോപണങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തുവന്ന ഉടന്‍ തന്നെ പരാതികളോ കേസുകളോ കാത്തുനില്‍ക്കാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ നടപടികളെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തിയതായി സണ്ണി ജോസഫ് അറിയിച്ചു. പാര്‍ട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ അങ്ങനെയൊരു പാരമ്പര്യമില്ല. എഫ്‌ഐആറും ചാര്‍ജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാതെ തുടരുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment