Tuesday, August 4, 2026
Kerala News

മുകേഷിനെതിരെ ലൈംഗീക പരാതി ഉന്നയിച്ച നടിക്കെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് ബന്ധുവായ യുവതി

മുകേഷിനെതിരെ ലൈംഗീക പരാതി ഉന്നയിച്ച നടിക്കെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് ബന്ധുവായ യുവതി


കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്‌സോ കേസ്. ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേര്‍ക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂര്‍ത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു.

പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ പലര്‍ക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്‌സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment