Tuesday, July 28, 2026
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: 14 ജില്ലകളിലും  മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍, കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് കൂടി അതിശക്തമായ മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്തെ 14 ജില്ലകളിലും മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവയടക്കം ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ടാകും.

ജൂലൈ 24-ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിക്കുന്നു. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുമാണ് സാധ്യത. 




Related News

Comments

No comments yet. Be the first to comment!

Leave a Comment