സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഈ മാസം 22നോ 23നോ തിരിച്ചുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിച്ച ശേഷം വിജയകരമായി നടത്തിയ പരിശോധനകളില്‍ വിമാനത്തിന്റെ നിലവാരം തൃപ്തികരമായതായി അറിയിച്ചു. നിലവില്‍, ബ്രിട്ടീഷ് നാവികസേന മേധാവിയുടെ അന്തിമ അനുമതിയാണം് ഇനി ബാക്കിയുള്ളത്.
ഹൈഡ്രോളിക് സംവിധാനംയും ഓക്സിലറി പവര്‍ യൂണിറ്റിലെ തകരാറുമാണ് വിദഗ്ധര്‍ പരിഹരിച്ചത്. എഞ്ചിന്‍ ശേഷിയും കാര്യക്ഷമതയും കൃത്യമായി പരിശോധിച്ചു.
ജൂണ്‍ 14-നാണ് എഫ്-35 യുദ്ധവിമാനം അറബിക്കടലില്‍ നടക്കുന്ന സൈനികാഭ്യാസത്തിനിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധസംഘം കഴിഞ്ഞ ഞായറാഴ്ച എയര്‍ബസ് A400M വിമാനത്തില്‍ തിരുവനന്തപുരം എത്തി. വിദഗ്ധ പരിശീലനം ലഭിച്ച എഞ്ചിനീയര്‍മാരടക്കമുള്ള സംഘം വിമാനത്തിന്റെ തകരാര്‍ വിജയകരമായി പരിഹരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment