മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. അദ്ദേഹമാണ് എന്റെ ഗുരു. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് ഞാന്‍ ഇന്നും നടക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പോലെ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാക്കളെ കേരളം വളര്‍ത്തേണ്ടതുണ്ടെന്നും, ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് താന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വളരെ അധികം രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ടു. നുണപ്രചാരണങ്ങള്‍ അതിരുവിട്ടപ്പോഴും ഒരിക്കലും ആരെയും കുറ്റപ്പെടുത്തി സംസാരിച്ചില്ല. മനുഷ്യരോടുള്ള മാനവികതയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്ക് ഡോക്ടര്‍മാര്‍ അനുവാദം നല്‍കാതെ വന്നപ്പോള്‍ പോലും ഉമ്മന്‍ ചാണ്ടി പങ്കെടുത്തു. അവസാനം, ഞാന്‍ തന്നെയാണ് അദ്ദേഹത്തെ വിശ്രമത്തിനായി മടക്കി അയച്ചത്. ഇവരെപ്പോലുള്ള നേതാക്കളാണ് കേരള രാഷ്ട്രീയത്തിന് ആവശ്യം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment